ഹാദിയ കേസ്: അന്വേഷണ മേല്‍നോട്ടത്തിനില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍
ഹാദിയ കേസ്: അന്വേഷണ മേല്‍നോട്ടത്തിനില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍
ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന അപേക്ഷ റിട്ടയര്‍ഡ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നിരസിച്ചു.
ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന അപേക്ഷ റിട്ടയര്‍ഡ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നിരസിച്ചു. ഇക്കാര്യം സുപ്രിം കോടതിയെ അറിയിച്ചതായി ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മേല്‍നോട്ടത്തിന് പുതിയ ആളെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രിം കോടതിയെ സമീപിക്കും.
വൈക്കം സ്വദേശി അഖില ഇസ്‍ലാംമതം സ്വീകരിച്ചതിലും ഷെഫിന്‍ ജെഹാനെന്ന മുസ്‍ലിം ചെറുപ്പക്കാരനെ വിവാഹം ചെയ്തതിലും ദുരൂഹതയാരോപിച്ച് ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ്, മതം മാറ്റവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ എന്‍ഐഎയോട് അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. സുതാര്യത ഉറപ്പ് വരുത്താന്‍ അന്വഷണത്തിന് റിട്ടയര്‍ഡ് സുപ്രിം കോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കുമെന്നും ആഗസ്ത് 16ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ആര്‍ വി രവീന്ദ്രന് ഫീസായി നല്‍കേണ്ട തുകയും കോടതി നിശ്ചയിച്ചിരുന്നു.
എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് ആര്‍ വി രവീന്ദ്രന്‍ സുപ്രിംകോടതിയെ രേഖാമൂലം അറിയിച്ചു. ആവശ്യം നിരസിച്ചതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ എന്‍ഐഎ പോലുള്ള ഏജന്‍സിയുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള അവസ്ഥയിലല്ല താനെന്നാണ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പറഞ്ഞത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ റിട്ടയര്‍ഡ് ജസ്റ്റിസിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രിം കോടതിയെ സമീപിക്കും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തില്‍ പുതിയ ബെഞ്ചിന്റെ മുന്നിലായിരിക്കും കേസ് വരിക.
Adjust Story Font
16