നിയമലംഘനം മന്ത്രിയായ ശേഷവും; പുറ മ്പോക്ക് നികത്തിയതിന് മന്ത്രിക്ക് വില്ലേജ് ഓഫീസറുടെ നോട്ടീസ്
നിയമലംഘനം മന്ത്രിയായ ശേഷവും; പുറ മ്പോക്ക് നികത്തിയതിന് മന്ത്രിക്ക് വില്ലേജ് ഓഫീസറുടെ നോട്ടീസ്
മാര്‍ത്താണ്ഡം കായലിനോട് ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയതിന് കൈനക്കരി വടക്ക് വില്ലേജ് ഓഫീസര്‍ തോമസ് ചാണ്ടിക്ക് സ്റ്റോപ് മെമ്മോ നല്‍കിയത് 2017 ജൂണ്‍ 17ന്. തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍വേള്‍ഡ് ടൂറിസം
മന്ത്രിയായ ശേഷവും റവന്യു അധികാരികളുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് തോമസ് ചാണ്ടി. നികത്തിയ പുറമ്പോക്ക് ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന കൈനകരി വില്ലേജ് ഓഫീസറുടെ നിര്‍ദേശം മന്ത്രി അവഗണിച്ചെന്ന് സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു. വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ് മെമ്മോയുടെ പകര്‍പ്പ് മീഡിയവണിന്.
മാര്‍ത്താണ്ഡം കായലിനോട് ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയതിന് കൈനക്കരി വടക്ക് വില്ലേജ് ഓഫീസര്‍ തോമസ് ചാണ്ടിക്ക് സ്റ്റോപ് മെമ്മോ നല്‍കിയത് 2017 ജൂണ്‍ 17ന്. തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് വേണ്ടി കൈനക്കരി വടക്ക് വില്ലേജ് ബ്ലോക്ക് നാലില്‍ 1062, 1066, 1083, 1160 എന്നീ തണ്ടപ്പേരിലുള്ള കായല്‍പതിവ് ഭൂമി ഒന്നരമീറ്റര്‍ വീതിയില്‍ 222 മീറ്റര്‍ നീളത്തില്‍ മണ്ണിട്ട് നികത്തിയതിനെത്തുടര്‍ന്നാണ് ഈ സ്റ്റോപ് മെമ്മോ. സര്‍വേ നന്പര്‍ 1/10ലെ മിച്ച ഭൂമിയിലും ചെമ്മണ്ണിട്ടു. കയ്യേറ്റം നടന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് വില്ലേജ് ഓഫീസര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയത്. നികത്തിയ പുറമ്പോക്കും മിച്ചഭൂമിയും പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും നോട്ടീസിലുണ്ട്. ഈ നിര്‍ദേശം പക്ഷെ മന്ത്രിയുടെ കമ്പനി പാലിക്കാന്‍ കൂട്ടാക്കിയില്ല.
കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറുടെ റിപ്പോര്‍ട്ടിന് ആധാരമായതും വില്ലേജ് ഓഫീസറുടെ കണ്ടെത്തലുകളാണ്. വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ഭരണപക്ഷത്തിന്‍റെയും നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് വില്ലേജ് ഓഫീസറുടെ നോട്ടീസ്. തോമസ് ചാണ്ടി മന്ത്രിയായ ശേഷമല്ല വിവാദത്തിനാസ്പദമായ കയ്യേറ്റങ്ങള്‍ നടന്നിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ മന്ത്രിയായ ശേഷവും കയ്യേറ്റവും പുറമ്പോക്ക് നികത്തലും നിര്‍ബാധം നടന്നിരുന്നുവെന്നും റവന്യു അധികാരികളുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിച്ചതെന്നും വില്ലേജ് ഓഫീസറുടെ നോട്ടീസ് വ്യക്തമാക്കുന്നു.
Adjust Story Font
16