ബാര്‍ കോഴക്കേസ്; .45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
ബാര്‍ കോഴക്കേസ്; .45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
മാണി സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദ്ദേശം
മുൻ മന്ത്രി കെ.എം മാണിക്ക് എതിരായ ബാർ കോഴ കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് 45 ദിവസം കൂടി കോടതി അനുവദിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി നല്‍കിയ ഹർജിയാണു കോടതി പരിഗണിച്ചത്. 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്നും വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് മതിയായ സമയം നൽകിയിരുന്നു എന്നും ഇനി സമയം നീട്ടി നൽകരുതെന്നും മാണിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
Next Story
Adjust Story Font
16