Quantcast

ലത്തീന്‍ സഭാ കൊല്ലം രൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് വിശ്വാസികൾ

MediaOne Logo

Sithara

  • Published:

    17 May 2018 4:11 AM GMT

ലത്തീന്‍ സഭാ കൊല്ലം രൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് വിശ്വാസികൾ
X

ലത്തീന്‍ സഭാ കൊല്ലം രൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് വിശ്വാസികൾ

ലത്തീന്‍ കത്തോലിക്ക സഭയിലെ കൊല്ലം രൂപതയുടെ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സഭാ വിശ്വാസികൾ രംഗത്ത്.

ലത്തീന്‍ കത്തോലിക്ക സഭയിലെ കൊല്ലം രൂപതയുടെ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സഭാ വിശ്വാസികൾ രംഗത്ത്. കൊല്ലത്ത് ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടത്. സഭയുടെ വസ്തുവകകൾ വിൽപ്പന നടത്തിയതിനു പിന്നിൽ ക്രമകേടുണ്ടെന്നാണ് ആരോപണം.

സഭയുടെ കീഴിലുള്ള സ്വത്ത് സംരക്ഷിക്കുന്നതിൽ വീഴ്ച, സഭയുടെ ഉടമസ്ഥതയിലെ ഭൂമി വിൽപ്പന നടത്തി വൻ വെട്ടിപ്പ് ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. കൊല്ലം തങ്കശേരിയിൽ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി എട്ട് കോടി രൂപയ്ക്ക് ഭൂമി വിറ്റിട്ട് ഒര് കോടി രൂപയ്ക്കാണ് ഭൂമി വിറ്റതെന്ന് രേഖകൾ ചമച്ചതായും ചർച്ച് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ആദിച്ചനല്ലൂരലെ സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി. ഇതുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെയുള്ള കേസ് പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും ചർച്ച് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

കൊല്ലം രൂപതയുടെ വിവിധ ഇടവകകളിലെ ഭരണവും കണക്കും സുതാര്യമാക്കണമെന്നും ജനാധിപത്യപരമായ രീതിയിൽ കമ്മിറ്റി രൂപീകരിച്ച് സ്വത്ത് വകകൾ കൈകാര്യം ചെയ്യാൻ ട്രസ്റ്റ് രൂപീകരിക്കണമെന്നും ആവശ്യമുയർന്നു. അതേസമയം വിഷയത്തിൽ കൊല്ലം രൂപത പ്രതികരിച്ചിട്ടില്ല.

TAGS :

Next Story