Quantcast

എംജിഎസിന്റെ ചരിത്രപുസ്തക ശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക് സ്വന്തം

MediaOne Logo

Khasida

  • Published:

    17 May 2018 4:01 AM GMT

എംജിഎസിന്റെ ചരിത്രപുസ്തക ശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക് സ്വന്തം
X

എംജിഎസിന്റെ ചരിത്രപുസ്തക ശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക് സ്വന്തം

പലയിടങ്ങളില്‍ നിന്നായി ഇതുവരെ ശേഖരിച്ച 307 പുസ്തകങ്ങളാണ് സര്‍വകലാശാലക്ക് കൈമാറിയത്

ചരിത്രകാരന്‍ ഡോ.എം ജി എസ് നാരായണന്‍റെ ചരിത്രപുസ്തക ശേഖരം കാലിക്കറ്റ് സര്‍വകലാശാലക്ക് കൈമാറി. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ക്ക് പുസ്തകങ്ങള്‍ കൈമാറിയത്. ചരിത്രവിഭാഗം ലൈബ്രറിയില്‍ എം ജി എസ് കളക്ഷന്‍സ് എന്ന പേരില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.

പുസ്തകങ്ങളെ ജീവിതത്തിന്‍റെ ഭാഗമാക്കിയ എം ജി എസ് നാരായണന്‍റെ ചരിത്രപുസ്തക ശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക് സ്വന്തം. പലയിടങ്ങളില്‍ നിന്നായി ഇതുവരെ ശേഖരിച്ച 307 പുസ്തകങ്ങളാണ് സര്‍വകലാശാലക്ക് കൈമാറിയത്. ഏറെ നാളായി എം ജി എസ് പ്രവര്‍ത്തിച്ച കാലിക്കറ്റ് സര്‍വകലാശാലയോടുള്ള വൈകാരിക ബന്ധം തന്നെയാണ് ഈ തീരുമാനത്തിനു പിന്നിലും..

ലിപി പഠനം, പുരാതന ഇന്ത്യാ ചരിത്രം, കേരള ചരിത്ര പഠനം തുടങ്ങിയ പുസ്തകങ്ങളും കൈമാറിയവയില്‍ പെടും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സമ്മേളന റിപ്പോര്‍ട്ടുകള്‍, ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും കൈമാറിയിട്ടുണ്ട്. കൈമാറിയ പുസ്തകങ്ങളും രേഖകളും ചരിത്രവിഭാഗം ലൈബ്രറിയില്‍ സൂക്ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാകും പുസ്തകങ്ങള്‍ ക്രമീകരിക്കുക.

TAGS :

Next Story