Quantcast

കൊല്ലത്ത് ആയിരത്തോളം പേര്‍ക്ക് ഡെങ്കിപ്പനി

MediaOne Logo

admin

  • Published:

    17 May 2018 9:17 PM GMT

കൊല്ലത്ത് ആയിരത്തോളം പേര്‍ക്ക് ഡെങ്കിപ്പനി
X

കൊല്ലത്ത് ആയിരത്തോളം പേര്‍ക്ക് ഡെങ്കിപ്പനി

383 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എഴുപതോളം പേര്‍ക്ക് എലിപ്പനിയും ആയിരത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായാണ് സംശയം.

കൊല്ലത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. 383 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എഴുപതോളം പേര്‍ക്ക് എലിപ്പനിയും ആയിരത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചതായാണ് സംശയം.

ജില്ലയുടെ കിഴക്കന്‍ മേഖലയായ പുനലൂര്‍, കുളത്തുപ്പുഴ തുടങ്ങിയ ഇടങ്ങളിലാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത്.ഡെങ്കിപ്പനിയാണ് പ്രധാന ഭീഷണി. ഇതുവരെ പനി ബാധിച്ച് ചികിത്സക്കെത്തിയ ആയിരത്തോളം പേര്‍ക്ക് ഡെങ്കിയുടെ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 383 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. 69 പേര്‍ക്കാണ് ജില്ലയില്‍ എലിപ്പനി ബാധിച്ചതായി സംശയിക്കുന്നത്. 29 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. 77,283 പേര്‍ ആറ് മാസത്തിനിടെ പനി ബാധിച്ച് ചികിത്സക്കെത്തി.

2013ലാണ് ഇതിന് മുമ്പ് ജില്ലയില്‍ വലിയതോതില്‍ പകര്‍ച്ചവ്യാധി പകര്‍ന്നു പിടിച്ചത്. എന്നാല്‍ അതിനെ വെല്ലുന്നതാണ് ഇത്തവണ ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍. പ്ലാന്റേഷന്‍ മേഖലകളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

TAGS :

Next Story