യുഡിഎഫ് കാലത്തെ കോഴിനികുതി വെട്ടിപ്പ് അന്വേഷിക്കും: തോമസ് ഐസക്
യുഡിഎഫ് കാലത്തെ കോഴിനികുതി വെട്ടിപ്പ് അന്വേഷിക്കും: തോമസ് ഐസക്
യുഡിഎഫ് കാലത്തെ കോഴിനികുതി വെട്ടിപ്പ് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ കോഴി നികുതി വെട്ടിപ്പ് അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മീഡിയാവണ്ണിന്റെ സ്‌പെഷ്യല്‍ എഡിഷനിലായിരുന്നു ഐസക്കിന്റെ പ്രഖ്യാപനം.ബജറ്റിന് ശേഷം വിജിലന്‍സിന് അന്വേഷണ ശുപാര്‍ഷ നല്‍കാനാണ് ധനമന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചില കോഴി വ്യാപാരികള്‍ നികുതി വെട്ടിച്ച് വന്‍ ലാഭം കൊയ്തതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. തൃശ്ശൂരിലെ തോംസണ്‍ ഗ്രൂപ്പ് മാത്രം 60 കോടി രൂപക്ക് മുകളില്‍ നികുതി വെട്ടിപ്പ് നടത്തിയതായി 2014ല്‍ തോമസ് ഐസക്ക് ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെ നിയമസഭയില്‍ പരാമര്‍ശിച്ച കാര്യവുമാണ്. മീഡിയാവണ്ണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചക്കിടെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്ന തോമസ് ഐസക്കിന്റെ അന്വേഷണ പ്രഖ്യാപനം.
സര്‍ക്കാര്‍ മാറിയെങ്കിലും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടന്ന് ഐസക്ക് സൂചിപ്പിച്ചു. അടുത്തയാഴ്ച ഇത്തരക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്നും ഐസക്ക് വ്യക്തമാക്കി. കോഴി നികുതി വെട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് പ്രതിപക്ഷവും.
Adjust Story Font
16