Quantcast

സര്‍ക്കാര്‍ തീരുമാനങ്ങളും സുധീരന്‍റെ പ്രതികരണങ്ങളും തിരിച്ചടിയായെന്ന് ഉപസമിതി

MediaOne Logo

admin

  • Published:

    17 May 2018 2:55 PM GMT

നേമത്തെ വോട്ട് ചോര്‍ച്ചക്ക് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണം. ജംബോ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ഉപസമിതി ശിപാര്‍ശ

യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്തെ തീരുമാനങ്ങളും കെപിസിസി പ്രസിഡന്റിന്റെ പ്രതികരണങ്ങളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് കെ പി സിസി ഉപസമിതി റിപ്പോര്‍ട്ട്. നേമത്തെ വോട്ട് ചോര്‍ച്ചക്ക് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണം. ജംബോ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ഉപസമിതി ശിപാര്‍ശ ചെയ്തു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് പഠിക്കാന്‍ നാല് മേഖലാ സമിതികളെയാണ് കെപിസിസി നിയോഗിച്ചത്. ഓരോ ജില്ലകളില്‍ നിന്നും വ്യത്യസ്ത രീതിയിലുള്ള പരാതികളുണ്ടായിട്ടുണ്ടെങ്കിലും പാര്‍ട്ടി ഘടനയെക്കുറിച്ചുള്ള പരാതികള്‍ എല്ലാ ഘടകങ്ങളില്‍ നിന്നും ഒരുപോലെ ഉന്നയിക്കപ്പെട്ടിരുന്നു. ഡിസിസികളിലെ ജംബോ കമ്മിറ്റികള്‍ പൂര്‍ണ പരാജയമായിരുന്നു. ഇവ പുലസ്സംഘടിപ്പിക്കണമെന്നന നിര്‍ദേശവും മേഖലാ സമിീതികളുടെ റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാറിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങള്‍ തിരിച്ചടിക്ക് പ്രധാന കാരണമാണ്. ഈ തീരുമാനങ്ങളോടുള്ള കെപിസിസി പ്രസിഡന്ഖറിന്റെ പ്രതികരണങ്ങളും ദോഷമാണ് ചെയ്തത്. നേമത്തെ തോല്് വി ഗൌരവമായെടുക്കണമെന്ന് തിരുവനന്തപുരം മേഖലാ സമിതി ആവശ്യപ്പെടുന്നു. വോട്ടു ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഉത്തരാവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം വേണ്ട വിധം നടത്തിയില്ല. തൃശൂരില്‍ മുന്‍മന്ത്രി സിഎം ബാലകൃഷ്മണനെതിരെ പത്മജ വേണുഗോപാല്‍ ഉള്‍പ്പടെ നിരവധി പേര്‍ പരാതി

നല്‍കിയിട്ടുണ്ട്. കെ ബാബുവിന്റെ പരാതി വിഎം ,സുധീരനംെതിരെയാണ്. .സ്ഥാനാര്‍ഥികളുടെ പരാതികളും റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്. മേഖലാ സമിതികളുടെ യോഗം ഇന്ന് കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരും

TAGS :

Next Story