Quantcast

ബൈക്കിന് സൈഡ് കൊടുത്തില്ല; കാര്‍ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

MediaOne Logo

admin

  • Published:

    17 May 2018 5:01 PM GMT

ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് മൂവര്‍ സംഘം ഡ്രൈവറുടെ മൂക്കിന്‍റെ എല്ല് അടിച്ച് തകര്‍ത്തത്...

കോഴിക്കോട്ട് കാര്‍ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂര മര്‍ദ്ദനം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ബൈക്കിലെത്തിയ മൂവര്‍ സംഘം ഡ്രൈവറുടെ മൂക്കിന്‍റെ എല്ല് അടിച്ച് തകര്‍ത്തത്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് കുട്ടിക്കാണ് മര്‍ദനമേറ്റത്. യുവാവിനെ മര്‍ദിച്ച മൂവര്‍ സംഘം കൈയിലുണ്ടായിരുന്ന ഇരുന്പ് ദണ്ഡ് കൊണ്ട് മൂക്കിനടിച്ചു. സംഭവം കണ്ട് ഓടിയെത്തിവരാണ് ചോരയൊഴുകുന്ന നിലയില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്

ആളുകളെത്തിയതോടെ ബൈക്കിലുണ്ടായിരുന്ന സംഘം രക്ഷപ്പെട്ടു. ബൈക്കിന്‍റെ നന്പര്‍ തൊട്ടടുത്ത പെട്രോള്‍ പന്പിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story