ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമിയിലേക്ക് സിപിഐഎംഎല്‍ മാര്‍ച്ച്
ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമിയിലേക്ക് സിപിഐഎംഎല്‍ മാര്‍ച്ച്
ഗുര്‍മീതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വയനാട്ടെ ഭൂമിയിലേക്ക് സിപിഐ എംഎല്‍ മാര്‍ച്ച് നടത്തി. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു.
സിപിഐഎംഎല്‍ വയനാട് ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് നടത്തിയത്. ഗുര്‍മീതിന്റെ വൈത്തിരിയിലുള്ള ഭൂമിയില്‍ സമരക്കാര്‍ കൊടിനാട്ടി. മാര്‍ച്ച് പൊലീസ് തടഞ്ഞു. ഗുര്‍മീതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. തുടര്‍ സമരങ്ങളുണ്ടാകുമെന്ന് സിപിഐഎംഎല്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story
Adjust Story Font
16