കൊച്ചി മെട്രോ ചൊവ്വാഴ്ച മുതല്‍ മഹാരാജാസ് വരെ ഓടും
കൊച്ചി മെട്രോ ചൊവ്വാഴ്ച മുതല്‍ മഹാരാജാസ് വരെ ഓടും
അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയിലെ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാവും
കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയിലെ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാവും. നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി മെട്രോ ഓടിയെത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.
അഞ്ച് സ്റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗത്ത് ഉള്ളത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് സ്റ്റേഷനുകള്‍. ചൊവാഴ്ചയാണ് സര്‍വീസ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് പുരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുക. ഇരുവരും ചേർന്ന് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തിന് ശേഷം പുതിയ പാതയിലൂടെ യാത്ര ചെയ്ത ചെയ്യും. തുടര്‍ന്ന് ടൗൺ ഹാളിൽ ഉദ്ഘാടനച്ചടങ്ങും നടക്കും.
നിരക്കുകള്‍ പരിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുതിയ സര്‍വീസ് തുടങ്ങുന്നതോടെ നടപ്പാക്കാനാണ് കെഎംആര്‍എലിന്റെ നീക്കം. സ്ഥിരം യാത്രക്കാര്‍ക്ക് നിരക്കുകളില്‍ ഇളവും നല്‍കും. വ്യത്യസ്തവും ആകര്‍ഷകവുമായ തീമുകളും ഡിസൈനുകളുമാണ് ഉപയോഗിച്ചാണ് അഞ്ച് സ്റ്റേഷനുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്. മഹാരാജാസ് വരെയുള്ള പാത മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഭാഗമാണെങ്കിലും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
Adjust Story Font
16