അനില്‍ അംബാനിയുടെ റിലയന്‍സ് മുന്നറിയിപ്പില്ലാതെ നിലച്ചു
അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കേരളത്തിലെ 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപ്രത്യക്ഷമായി.
അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കേരളത്തിലെ 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപ്രത്യക്ഷമായി. നവംബര്‍ 30തോടെ 2ജി സേവനം അവസാനിപ്പിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്, ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ സേവനം നിര്‍ത്തിയതോടെ രാജ്യത്തെമ്പാടുമുള്ള നാല് കോടിയോളം ഉപഭോക്താക്കള്‍ ദുരിതത്തിലായി.
മുകേഷ് അംബാനിയുടെ ജിയോ രംഗ പ്രവേശം ചെയ്തതോടെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്‍റെ പ്രതിസന്ധി രൂക്ഷമായത്. നേരത്തെ അവരുടെ ഡിടിഎച്ച് സേവനം അവസാനിപ്പിച്ചിരുന്നു. കേരളത്തില്‍ എയര്‍സെല്ലുമായി ലയനം നടക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഇന്നലെ മുതല്‍ നെറ്റ്‌വര്‍ക്ക് പിന്‍വലിച്ചത്. ഇതോടെ, മറ്റ് സേവനദാതാക്കളിലേക്ക് മാറാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് നഷ്ടമായി. ഫ്രാഞ്ചൈസികളിലുള്ളവര്‍ കൈമലര്‍ത്തുകയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
പ്രതികരണത്തിനായി കേരളത്തിലെ മേധാവിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇന്ത്യയൊട്ടാകെ നാല് കോടി മൊബൈല്‍ ഉപഭോക്താക്കളാണ് റിലയന്‍സിനുള്ളത്. 4ജി സേവനങ്ങള്‍ തുടരുമെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലെവിടെയും ലഭ്യമല്ല.
Adjust Story Font
16