Quantcast

അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ സമരം

MediaOne Logo

Sithara

  • Published:

    18 May 2018 12:56 AM GMT

അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ സമരം
X

അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ സമരം

തൃശൂര്‍ പോട്ടോര്‍ കുലപതി ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളിലെ നാല് അധ്യാപകരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ചുള്ള സത്യഗ്രഹ സമരം 10 ദിവസം പിന്നിട്ടു.

തൃശൂര്‍ പോട്ടോര്‍ കുലപതി ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളിലെ നാല് അധ്യാപകരെ പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ചുള്ള സത്യഗ്രഹ സമരം 10 ദിവസം പിന്നിട്ടു. അകാരണമായ പിരിച്ച് വിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അധ്യാപകര്‍. എന്നാല്‍ പ്രൊബേഷണറി സമയത്തുള്ള അധ്യാപകരെയാണ് പിരിച്ച് വിട്ടതെന്നും അതിനുള്ള അധികാരമുണ്ടെന്നുമാണ് മാനേജ്മെന്‍റ് വാദം.

കുലപതി ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളില്‍ ജോലി ചെയ്തിരുന്ന നാല് അധ്യാപികമാരാണ് 10 ദിവസമായി സത്യഗ്രഹ സമരം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അധ്യാപകരുടെ എണ്ണം അധികമുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നടപടി. തിരിച്ചെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതായി അധ്യാപകര്‍ പറയുന്നു. എന്നാല്‍ പുതിയതായി താത്ക്കാലിക അധ്യാപകരെ നിയമിച്ചതോടെയാണ് കുടില്‍ കെട്ടി സത്യഗ്രഹ സമരം ആരംഭിച്ചത്.

സ്കൂളിന്റെ ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. യാതൊരു തരത്തിലുള്ള അച്ചടക്ക നടപടികളും നേരിടേണ്ടി വന്നിട്ടില്ലാത്ത അധ്യാപകരെ പിരിച്ച് വിട്ടത് മൂലം സാമ്പത്തികവും തൊഴില്‍പരവുമായ പ്രതിസന്ധി നേരിടുകയാണ്. അധ്യാപക, വിദ്യാര്‍ഥി സംഘടനകളും സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. എന്നാല്‍ പ്രൊബേഷന്‍ സമയത്ത് നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്. തിരിച്ചെടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും മാനേജ്മെന്റ് പറയുന്നു.

TAGS :

Next Story