കാനം രാജേന്ദ്രന് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രന് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
എതിരില്ലാതെയാണ് കാനത്തെ തെരഞ്ഞെടുത്തത്. 96 അംഗ സംസ്ഥാന കൌണ്‍സിലിനേയും തെരഞ്ഞെടുത്തു.
കാനം രാജേന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് കാനത്തെ തെരഞ്ഞെടുത്തത്. 96 അംഗ സംസ്ഥാന കൌണ്‍സിലിനേയും തെരഞ്ഞെടുത്തു.
സംസ്ഥാന കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം - ഇസ്മായില്‍ പക്ഷങ്ങള്‍ തമ്മില്‍ മത്സരവും തര്‍ക്കവുമുണ്ടായി. ഇസ്മായില്‍ പക്ഷത്തെ പ്രധാനിയായ എം പി അച്യുതനെ കൌണ്സിലില് നിന്ന് ഒഴിവാക്കി. കണ്ട്രോള് കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി കമ്മീഷനില്‍ അപ്പീല്‍ നല്‍കാമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു.
മന്ത്രിസഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും മുന്നണി വിപുലീകരണം അജണ്ടയില്‍ ഇല്ലെന്നും കാനം രാജേന്ദ്രന് വ്യക്തിമാക്കി.
Adjust Story Font
16