Quantcast

ദലിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്

MediaOne Logo

Jaisy

  • Published:

    18 May 2018 3:12 AM GMT

ദലിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്
X

ദലിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്

എന്നാല്‍ അറസ്റ്റിനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്

ദലിതര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ കേരളീയരുടെ മനോഭാവം അവരോടുള്ള പീഡനം തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റിലായ ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.എന്നാല്‍ അറസ്റ്റിനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന ചില സംഘടനകളുടെ നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു എകെ ആന്റണിയുടെ വിമര്‍ശം. വടക്കേ ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും ദലിത് ആക്രമങ്ങള്‍ കൂടകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.അതിനാലാണ് ഇന്നത്തെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നത്.

ദലിത് പീഡനത്തിനെതിരേയും സാമുദായിക സൌഹാര്‍ദത്തിനും വേണ്ടി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് കെപിസിസി ആസ്ഥാനത്തും ചടങ്ങ് സംഘടിപ്പിച്ചത്.ദലിത് വിഭാഗങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍പറഞ്ഞു.എന്നാല്‍ സമരനേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഹർത്താലിന്റെ പേരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തത് ദലിത് സംഘടനകളോടുള്ള ഭരണകൂട അസഹിഷ്ണുതയാണെന്ന് വെല്‍ഫെയര്‍ പാർട്ടി കുറ്റപ്പെടുത്തി.ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിദ്യാര്‍ഥി സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഡല്‍ഹിയിലും പ്രകടനം നടത്തി.

TAGS :

Next Story