കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന അനാഥായത്തിനെതിരെ നടപടിയില്ല
കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന അനാഥായത്തിനെതിരെ നടപടിയില്ല
സാമൂഹ്യ ക്ഷേമവകുപ്പും ശിശുക്ഷേമ സമിതിയും തമ്മിലെ തര്‍ക്കമാണ് നടപടി വൈകാന്‍ കാരണം
കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന എറണാകുളം പച്ചാളം ബെത്‌സെദാ പ്രോവിഡന്‍സിനെതിരെ നടപടിയില്ല. സാമൂഹ്യ ക്ഷേമവകുപ്പും ശിശുക്ഷേമ സമിതിയും തമ്മിലെ തര്‍ക്കമാണ് നടപടി വൈകാന്‍ കാരണം. ഉത്തരവാദിത്തം പരസ്പരം ചാരി രക്ഷപ്പെടുകയാണ് സാമൂഹ്യ ക്ഷേമവകുപ്പും ശിശുക്ഷേമ സമിതിയും.
പച്ചാളം ബെത്‌സെദ പ്രോവിഡന്‍സ് ഇന്‍ അനാഥാലയത്തില്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന വിവരം മീഡിയാവണാണ് പുറത്ത് വിട്ടത്. സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ഉടന്‍ നടപടിയെടുക്കുമെന്നായിരുന്നു അന്ന് സാമൂഹ്യ ക്ഷേമവകുപ്പ് പ്രതികരിച്ചത്. അനാഥാലയത്തിന് ലൈസന്‍സില്ലെന്ന് പിന്നീട് വ്യക്തമായി. എന്നാല്‍ സാമൂഹ്യക്ഷേമ വകുപ്പ് നിലപാട് മാറ്റി. ശിശുക്ഷേമ സമിതിയാണ് നടപടിയെടുക്കേണ്ടത് എന്നാണ് ഇപ്പോള്‍ ഇവരുടെ വാദം.
അനാഥാലയത്തിന് ലൈസന്‍സ് ഇല്ലെന്ന് സമ്മതിക്കുന്ന ശിശുക്ഷേമ സമിതിയും നടപടിയെടുക്കാന്‍ തയാറല്ല. അനാഥായലത്തിന് പ്രവര്‍ത്തനാനുമതി കിട്ടാനാണ് കുട്ടികളെ അങ്ങോട്ട് അയച്ചതെന്നും ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നു.
Adjust Story Font
16