Quantcast

ഫ്ലാറ്റല്ല ഭൂമിയാണ് വേണ്ടത്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

MediaOne Logo

Sithara

  • Published:

    19 May 2018 9:43 PM GMT

ഫ്ലാറ്റല്ല ഭൂമിയാണ് വേണ്ടത്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
X

ഫ്ലാറ്റല്ല ഭൂമിയാണ് വേണ്ടത്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം ഫ്ലാറ്റ് നല്‍കുമെന്ന നയത്തില്‍ സര്‍ക്കാര്‍ എത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ സമരം നടത്തിയത്.

ഫ്ലാറ്റല്ല ഭൂമിയാണ് ഭൂരഹിതര്‍ക്ക് വേണ്ടതെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. വന്‍കിടക്കാര്‍ കൈയ്യേറിയ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് ഉദേശമില്ലാത്തത് കൊണ്ടാണ് ഭൂമിക്ക് പകരം ഫ്ലാറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം ഫ്ലാറ്റ് നല്‍കുമെന്ന നയത്തില്‍ സര്‍ക്കാര്‍ എത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ സമരം നടത്തിയത്. ഭൂരഹിതര്‍ക്ക് ഭൂമി എന്ന വാഗ്ദാനത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന മുദ്രാവാക്യമാണ് സമരത്തില്‍ ഉയര്‍ന്നത്.

മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പി സി ഹംസ കോഴിക്കോടും ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍ മലപ്പുറത്തും പങ്കെടുത്തു.

TAGS :

Next Story