വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍: സ്ഥലമേറ്റെടുക്കലില്‍ വന്‍ ക്രമക്കേട്
രണ്ടേ കാല്‍ കോടിയോളം രൂപ മാത്രം വിലവരുന്ന സ്ഥലം 130 കോടിക്ക് കോസ്റ്റ് ഗാര്‍ഡിന് കൈമാറാനാണ് നീക്കം നടന്നത്
വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ വികസനത്തിന് വേണ്ടിയുളള സ്ഥലമേറ്റെടുക്കലില്‍ വന്‍ ക്രമക്കേടിന് നീക്കം. രണ്ടേ കാല്‍ കോടിയോളം രൂപ മാത്രം വിലവരുന്ന സ്ഥലം 130 കോടിക്ക് കോസ്റ്റ് ഗാര്‍ഡിന് കൈമാറാനാണ് നീക്കം നടന്നത്. കൈമാറേണ്ട സ്ഥലം വിപണിവിലയേക്കാളും വില കൂട്ടി മക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് തലസ്ഥാനത്തെ വന്‍കിട ബില്‍ഡറാണ് തട്ടിപ്പിന് ശ്രമിച്ചത്.
കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍റെ വികസനത്തിനായി വിഴിഞ്ഞം വില്ലേജിലുള്ള 5 ഏക്കര്‍ 81 സെന്‍റ് സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് കോസ്റ്റ്ഗാര്‍ഡ് ആദ്യം സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയില്‍ റവന്യൂ അധികാരികളും കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയും നടത്തി. സംയുക്ത പരിശോധന നടന്നത് 2016 മെയ് 28നാണ്. ഈ ഭൂമിക്ക് പുറമെ പൂവാര്‍ വില്ലേജില്‍ പെട്ട സ്ഥലം കൂടി ഏറ്റെടുക്കണമെന്ന് സംയുക്ത പരിശോധന സമയത്ത് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 30 ഏക്കര്‍ ഭൂമി വേണമെന്നായിരുന്നു ആവശ്യം. ഇതിലേറെയും ഹീരാ സമ്മര്‍ ഹോളിഡേ എന്ന കമ്പനിയുടെ പേരിലുള്ള സ്ഥലമാണ്.
റവന്യൂ പരിശോധന കഴിഞ്ഞ് കൃത്യം 5 ദിവസം കഴിഞ്ഞപ്പോള്‍ ജൂണ്‍ 13 ന് ഹീര സമ്മര്‍ ഹോളിഡേ ഹോംസ് എന്ന കമ്പനിയുടെ പേരിലുള്ള ഭൂമി മാനേജിംഗ് ഡയറക്ടര്‍ എ ആര്‍ ബാബു സ്വന്തം മക്കളുടെ പേരിലേക്ക് മാറ്റി രജിസ്ട്രര്‍ ചെയ്തു. 1 ഏക്കര്‍ 84 സെന്‍റ് സര്‍ക്കാര്‍ ഭൂമി കൂടി ഇയാള്‍ ഈ രജിസ്ട്രേഷനിലൂടെ സ്വന്തമാക്കി. 2 കോടി 24 ലക്ഷം രൂപയാണ് ഈ സ്ഥലത്തിന് ഏകദേശ വിപണിവില. എന്നാല്‍ സെന്‍റിന് ഏഴര ലക്ഷം രൂപ എന്ന നിലയില്‍ 130 കോടിയോളം രൂപ അധികമായി വില കാണിച്ചാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്. ഭൂമി ഏറ്റെടുക്കാന്‍ കോസ്റ്റ്ഗാര്‍ഡ് എത്തുമ്പോള്‍ വില കോടികള്‍ മാറിയെന്ന് ചുരുക്കം.
Adjust Story Font
16