ദേവികുളം സബ്കലക്ടറെ ഊളമ്പാറക്ക് വിടണമെന്ന് എം.എം മണി
ദേവികുളം സബ്കലക്ടറെ ഊളമ്പാറക്ക് വിടണമെന്ന് എം.എം മണി
പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത് അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചതിന് സമാനമാണ്
ദേവികുളം സബ്ബ് കളക്റ്റര്‍ക്കും റവന്യൂ ഉദ്യേഗസ്ഥര്‍ക്കുമെതിരെ ആഞ്ഞടിച്ച് വൈദ്യുതി മന്തി എം.എം.മണി കൂടി രംഗത്ത് എത്തിയതോടെ മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലിന് ഇനി എന്തു സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലയിലെ സി.പി.എം.നേത്യത്വം കൈയ്യേറ്റമൊഴിപ്പിക്കലിനെ എതിര്‍ക്കുന്പോള്‍ സിപിഐ എല്ലാ പിന്തുണയും സബ്ബ് കളക്ടര്‍ക്ക് നല്‍കുകയാണ്.
മൂന്നാറില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുകയും അതിന്റെ ഭാഗമായി പാപ്പാത്തിചൊലയില് അനധികൃതമായി നിര്‍മ്മിച്ച കുരിശ് പൊളിച്ചു നീക്കുകയും ചെയ്തു. എന്നാല്‍ അതിനെതിരെ മുഖ്യമന്തി തന്നെ രംഗത്തു വന്നത് ജില്ലയിലെ സി.പി.എം. നേത്യത്വത്തിന് ആശ്വാസമായി. കൈയ്യേറ്റമൊഴിപ്പികല് നടപടികള്‍ക്കെതിരെയും അതിന് നേതൃത്വം നല്കുന്ന ദേവികുളം സബ്ബ് കളക്ററര്ക്കെതിരേയും നിരന്തരം സമരത്തില്‍ ഏര്‍പ്പെട്ടുവന്ന ഇടുക്കി ജില്ലാ സി.പി.എം. നേത്യത്വം ഈ അവസരം തങ്ങളുടെ നിലപാടുകള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന് ഉപയോഗിച്ചുതുടങ്ങി.
കഴിഞ്ഞദിവസം കുഞ്ചിതണ്ണിയില്‍ നടന്ന രക്തസാക്ഷി അനുസ്മരണയോഗത്തില്‍ സബ്ബ് കളക്റ്റര്‍ക്കെതിരെ കടുത്തവാക്കുകളാണ് എം.എം.മണിയിലൂടെ പുറത്തുവന്നത് അയോധ്യയില്‍ പള്ളിപൊളിച്ചതുപൊലെയാണ് മൂന്നാറില്‍ കുരിശ് തകര്‍ത്തെതെന്നും. ദേവികുളം സബ്ബ് കളക്റ്ററെ ഊളന്പ്പാറക്ക് വിടണമെന്നും വൈദ്യുതിമന്തി എം.എം.മണി പറയുമ്പോള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലും കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്പോട്ടുപോകുന്ന റവന്യൂ സംഘത്തിന് അത് അത്ര എളുപ്പമാകില്ലായെന്ന സൂചനയാണ് നല്‍കുന്നത്.
Adjust Story Font
16