സി.പി.ഐയെക്കാളും കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് സി.പി.എമ്മെന്ന് സത്യന്‍ മോകേരി
സി.പി.ഐയെക്കാളും കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് സി.പി.എമ്മെന്ന് സത്യന്‍ മോകേരി
ഇന്ത്യയില്‍ കരുത്താര്‍ജ്ജിക്കുന്ന ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതു പക്ഷ കക്ഷികള്‍ മാത്രം പോരെന്ന അഭിപ്രായമാണ് സിപിഐക്കുള്ളതെന്ന് പാര്‍ട്ടി അസി സെക്ട്രറി സത്യന്‍ മൊകേരി പറഞ്ഞു
സി.പി.ഐ യെക്കാളും കൂടുതല്‍ തവണ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് സി.പി.എം ആണെന്ന് സി.പി.ഐ അസി.സെക്രട്ടറി സത്യന്‍ മോകേരി പറഞ്ഞു. ഇടത്‌നയ നിലപാടുകളില്‍ നിന്നുള്ള തിരിച്ചുപോക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സത്യന്‍ മൊകേരി ദോഹയില്‍ പറഞ്ഞു.
ഇന്ത്യയില്‍ കരുത്താര്‍ജ്ജിക്കുന്ന ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതു പക്ഷ കക്ഷികള്‍ മാത്രം പോരെന്ന അഭിപ്രായമാണ് സിപിഐക്കുള്ളതെന്ന് പാര്‍ട്ടി അസി സെക്ട്രറി സത്യന്‍ മൊകേരി പറഞ്ഞു. കേണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയ മുന്‍ അനുഭവങ്ങള്‍ തങ്ങളെക്കാള്‍ കൂടുതല്‍ സിപിഎമ്മിനാണെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി.
അതിരപ്പിള്ളി വിഷയത്തിലും സഖാവ് വര്‍ഗ്ഗീസിനെതിരായ പരാമര്‍ശത്തിലുമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സിപിഐക്ക് വ്യത്യസ്ഥ അഭിപ്രായമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇടത് പൊതു നയ നിലപാടുകളില്‍ നിന്നുള്ള തിരിച്ചുപോക്കുകള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
പ്രവാസി ക്ഷേമ ബോര്‍ഡുകളിലും വേദികളിലും സിപിഐ അനുകൂല സംഘടനകള്‍ക്ക് വേണ്ടത്ര ഇടം ലഭിക്കുന്നില്ലെന്നും. ഈ വിഷയത്തിലുള്ള പ്രതിഷേധം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരെഞ്ഞെടുപ്പ് നടന്ന മലപ്പുറത്തിന്റെ മനസ്സ് വര്‍ഗ്ഗീയ വിരുദ്ധമായാണ് വിധിയെഴുതിയതെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു.
സി.പി.ഐയുടെ പ്രവാസി സംഘടനയായ 'യുവകലാസാഹിതി' സാംസ്‌ക്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
Adjust Story Font
16