2011ലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പള്‍സര്‍ സുനിക്കെതിരെ കൂടുതല്‍ തെളിവുകള്‍
2011ലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പള്‍സര്‍ സുനിക്കെതിരെ കൂടുതല്‍ തെളിവുകള്‍
തട്ടിക്കൊണ്ടു പോകല്‍ നടത്തി ശീലമുള്ള സുനിയെ കണ്ടെത്തി നടിയെ അക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നും അന്വഷണ സംഘം കരുതുന്നു
2011 ല്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പള്‍സര്‍ സുനിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പോലീസ്. ബ്ലാക്ക് മെയിലിംഗിന് വേണ്ടിയാണ് തട്ടിക്കൊണ്ട് പോയത്. ഇത് ക്വട്ടേഷന്‍ ലഭിച്ച പദ്ധതിയല്ലെന്നും പോലീസ് പറയുന്നു. സുനിയുടെ ക്രിമിനല്‍ സ്വഭാവം അറിഞ്ഞു കൊണ്ടാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നുമാണ് അന്വഷണ സംഘത്തിന്റെ നിഗമനം.
കൊച്ചി പൊന്നുരുത്തിയിലെ വാടക വീട്ടില്‍ വച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി. നടിയായ നിര്‍മാതാവിന്റെ ഭാര്യ, യുവ സംവിധായകന്റെ ഭാര്യയായ മറ്റൊരു നടി എന്നിവരെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. നടിമാരെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള സ്വന്തം തീരുമാനമാണെന്നും ഇതിന് ക്വട്ടേഷന്‍ ലഭിച്ചിട്ടില്ലെന്നുമാണ് പോലിസ് പറയുന്നത്.
തട്ടിക്കൊണ്ടു പോകല്‍ നടത്തി ശീലമുള്ള സുനിയെ കണ്ടെത്തി നടിയെ അക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്നും അന്വഷണ സംഘം കരുതുന്നു. 2011 ലെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി സുനിയുമായി ഇന്നും കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. വൈറ്റില, മരട് , പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിലും തട്ടുകടകളിലുമാണ് തെളിവെടുപ്പ് നടത്തുക. അതേ സമയം ഈ കേസില്‍ അറസ്റ്റിലായ മറ്റ് നാല് പേരെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും.
Adjust Story Font
16