രണ്ടുവയസ്സുകാരന്റെ മരണം: ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
രണ്ടുവയസ്സുകാരന്റെ മരണം: ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
ശസ്ത്രക്രിയക്കായി നല്‍കിയ അനസ്തേഷ്യയുടെ അളവ് കൂടിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അനസ്തേഷ്യയെ തുടര്‍ന്ന് രണ്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ആശുപത്രി അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
മരിച്ച ഷഹലിന്റെ നാട്ടുകാരും ചേമഞ്ചേരി പഞ്ചായത്തിലെ ജനപ്രതിനിധികളും ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ചികിത്സാ പിഴവുമൂലം ജീവഹാനി സംഭവിച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആക്ഷന്‍ കമ്മിറ്റി എരഞ്ഞിപ്പാലത്തെ മലബാര്‍ ആശുപത്രിക്കു മുന്‍പില്‍ ധര്‍ണ നടത്തും.
ശസ്ത്രക്രിയക്കായി നല്‍കിയ അനസ്തേഷ്യയുടെ അളവ് കൂടിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്നും അനസ്‌തേഷ്യ മരുന്നിനോട് കുട്ടിയുടെ ശരീരം പ്രതികൂലമായി പ്രതികരിച്ചതാണ് മരണകാരണമെന്നും മലബാര്‍ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
Adjust Story Font
16