റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കെതിരായ അതിക്രമം; മുസ്ലീം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു
റോഹിങ്ക്യന്‍ മുസ്ലീംകള്‍ക്കെതിരായ അതിക്രമം; മുസ്ലീം സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു
ഡല്‍ഹിയിലേക്ക് പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മ്യാന്മാര്‍ എംബസിയിലേക്ക് നാളെ മാര്‍ച്ച് നടത്തും.
റോഹിങ്ക്യന്‍ മുസ്ലീംകള്‍ കൂട്ടകൊല ചെയ്യപെടുന്ന സംഭവത്തില്‍ ദേശീയതലത്തില്‍ പ്രചരണ പരിപാടികള്‍ നടത്താന്‍ മുസ്ലീം സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കോഴിക്കോട് മുസ്ലീം സംഘടന നേതാക്കള്‍ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ സമരം നടത്താനു യോഗം തീരുമാനിച്ചു.
റോഹിങ്ക്യന്‍ മുസ്ലീംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ദേശീയതലത്തില്‍ വ്യാപകമായ പ്രചരണം നടത്തനാണ് മുസ്ലീം സംഘടനളുടെ തീരുമാനം.മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ഷിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലീം സംഘടന നേതാക്കളുടെ യോഗം റോഹിങ്ക്യന്‍ ഐക്യദാര്‍ഡ്യ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയോടുകൂടിയാണ് സമ്മേളനം നടക്കുക.
റോഹിങ്ക്യന്‍ വിഷയത്തില്‍ വിവിധ സംഘടനകള്‍ ഇതിനകം നിരവധി പരിപാടികള്‍ സംസ്ഥാനത്ത് നടത്തി കഴിഞ്ഞു. ഡല്‍ഹിയിലേക്ക് പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മ്യാന്മാര്‍ എംബസിയിലേക്ക് നാളെ മാര്‍ച്ച് നടത്തും.റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കെതിരെ ദേശീയ പ്രക്ഷോഭം നടത്താനും വിവിധ സംഘടനകള്‍ ആലോചിക്കുന്നുണ്ട്.
യൂത്ത് ലീഗ് കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്തു. ആരാധനലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും മദ്യശാലകള്‍ക്കുഉള്ള ദൂരപരിതി കുറച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യപെട്ടു. മദ്യഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോപ പരിപാടികള്‍ നടത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി.
Adjust Story Font
16