Quantcast

എറണാകുളത്ത് പത്തുവയസുകാരനെ കുത്തിക്കൊന്നു

MediaOne Logo

admin

  • Published:

    19 May 2018 3:57 PM GMT

എറണാകുളത്ത് പത്തുവയസുകാരനെ കുത്തിക്കൊന്നു
X

എറണാകുളത്ത് പത്തുവയസുകാരനെ കുത്തിക്കൊന്നു

മാനസിക രോഗിയാണ് കൊലപാതകം നടത്തിയത്

എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി ക്രിസ്റ്റിയാണ് മരിച്ചത്. രാവിലെ കടയില്‍ പോയി മടങ്ങും വഴി അയല്‍വാസിയായ അജി ദേവസി ക്രിസ്റ്റിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് ചുറ്റും പരിക്കേറ്റ ക്രിസ്റ്റിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി അജിയെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പാല്‍ വാങ്ങാന്‍ കടയില്‍ പോയി മടങ്ങി വരുന്ന ക്രിസ്റ്റിയെ യാതൊരു പ്രകോപനവും ഇല്ലാതെ അയല്‍വാസിയായ അജി ദേവസി ആക്രമിക്കുകയായിരുന്നു. കഴുത്തിന് ചുറ്റും കുത്തേറ്റ ക്രിസ്റ്റി അലറി വിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ തന്നെ ക്രിസ്റ്റിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്രിസ്റ്റിയുടെ കഴുത്തിന് ചുറ്റും 17 കുത്തുകള്‍ ഏറ്റിട്ടുണ്ട്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അജിയെ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയില്‍ ഉടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ ക്രിസ്റ്റിയുടെ അമ്മ ഇയാള്‍ക്കെതിരെ പരാതി നല്കിയതിനെ തുടര്‍ന്ന് പോലീസ് അജിയെ തൃശ്ശൂരിലെ മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി അയച്ചിരുന്നു, ഇവിടെ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയിലുള്ള അജിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. പുല്ലേപ്പടി സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ക്രിസ്റ്റി

TAGS :

Next Story