Quantcast

നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് സര്‍ക്കാര്‍ സഹായങ്ങള്‍

MediaOne Logo

admin

  • Published:

    19 May 2018 9:39 PM GMT

നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് സര്‍ക്കാര്‍ സഹായങ്ങള്‍
X

നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് സര്‍ക്കാര്‍ സഹായങ്ങള്‍

സര്‍ക്കാര്‍ ഏജന്‍സിയായ കെ എസ് ഐ ഡി സി രണ്ട് തവണയാണ് യുവ സംരംഭക ഉച്ചകോടികൾ സംഘടിപ്പിച്ചത്. നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് വഴി കാട്ടിയാകാന്‍ ഉച്ചകോടിക്ക് കഴിഞ്ഞു.

പുതിയ തൊഴില്‍ മേഖലയിലേക്ക് യുവാക്കള്‍ക്ക് വഴി കാട്ടിയ പരിപാടിയായിരുന്നു കേരള സ്റ്റേറ്റ് ഇന്‍‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച യുവ സംരംഭക ഉച്ചകോടികൾ. നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെയാണ് ഇന്നത്തെ മീഡിയവൺ മലബാര്‍ ഗോൾഡ് ഗോ കേരളയില്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.

സര്‍ക്കാര്‍ ഏജന്‍സിയായ കെ എസ് ഐ ഡി സി രണ്ട് തവണയാണ് യുവ സംരംഭക ഉച്ചകോടികൾ സംഘടിപ്പിച്ചത്. നൂതന ആശയങ്ങളുള്ള യുവാക്കൾക്ക് വഴി കാട്ടിയാകാന്‍ ഉച്ചകോടിക്ക് കഴിഞ്ഞു.

2014ലെ ആദ്യ ഉച്ചകോടിയില്‍ 4000 പേരാണ് പങ്കെടുത്തത്. 2015ല്‍ നടന്ന രണ്ടാം ഉച്ചകോടിയില്‍ തെരഞ്ഞെടുത്ത പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താനുമായി. ഇങ്ങനെ 5 കോടി 13 ലക്ഷം രൂപയാണ് വിവിധ സംരംഭകര്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. കഴി‍ഞ്ഞ സാന്പത്തിക വര്‍ഷം 25 പേര്‍ക്ക് ഏകദേശം 25 ലക്ഷം രൂപ വീതം ധന സഹായം നല്‍കി. ഇത്തവണ ബജറ്റില്‍ 12 കോടി രൂപ യുവസംരംഭകര്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.

പുതിയ സംരംഭങ്ങൾക്ക് വര്‍ക്കിങ് സ്പേസ് അനുവദിക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററും സര്‍ക്കാര്‍ നടത്തുന്നു. കോഴിക്കോടും അങ്കമാലിയിലും കൂടി പുതിയ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചന.

TAGS :

Next Story