സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് വൈദ്യുതി വിറ്റ് ലാഭവും
സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് വൈദ്യുതി വിറ്റ് ലാഭവും
വൈദ്യുതി ബില്‍ ലാഭിക്കുക മാത്രമല്ല, കെഎസ്ഇബിക്ക് കൈമാറി വരുമാനവും നേടുന്നുണ്ട് കിളിമാനൂര്‍ ബ്ലോക് ഓഫീസ്.
സംസ്ഥാനത്ത് പൂര്‍ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫീസെന്ന ഖ്യാതി ഇനി കിളിമാനൂരിന് സ്വന്തം. വൈദ്യുതി ബില്‍ ലാഭിക്കുക മാത്രമല്ല, കെഎസ്ഇബിക്ക് കൈമാറി വരുമാനവും നേടുന്നുണ്ട് കിളിമാനൂര്‍ ബ്ലോക് ഓഫീസ്.
കിളിമാനൂര്‍ ബ്ലോക് ഓഫീസ് വേറെ ലെവലാണ്. അപേക്ഷകളുമായി വരുന്ന പൊതുജനത്തിന് കാത്തിരിക്കാന്‍ എ സി മുറി. നേരം പോക്കിന് ടിവി. ജീവനക്കാരും വിയര്‍ത്ത് പണിയെടുക്കണ്ട. സോളാര്‍ വൈദ്യുതിയുള്ളത് കൊണ്ടുമാത്രമാണ് ഇവര്‍ക്ക് എസി വെക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി നല്‍കിയത്. എ സി മാത്രമല്ല, ഇവിടത്തെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത് സോളാര്‍ വൈദ്യുതിയിലാണ്. മേല്‍ക്കൂരയില്‍ സ്ഥാപിച്ച 60 സോളാര്‍ പാനലുകള്‍ മണിക്കൂറില്‍ 15 കിലോവാട്ട് കണക്കില്‍ ദിവസവും ശരാശരി 50 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഇത് കെ എസ് ഇ ബി ഗ്രിഡിലേക്ക് പോകും. ബ്ലോക് ഓഫീസ് ഉപയോഗിക്കുന്ന വൈദ്യുതി ബില്‍ കഴിച്ചുള്ള തുക വര്‍ഷാവസാനം തിരിച്ചു നല്‍കും. ഒരു ലക്ഷം രൂപക്കടുത്ത് ബ്ലോക് ഓഫീസിന് വരുമാനം.
11.75 ലക്ഷം ചെലവായതില്‍ 5 ലക്ഷം സബ്‌സിഡി. അതായത് ആകെ ചെലവ് ആറേമുക്കാല്‍ ലക്ഷം മാത്രം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാണിജ്യകെട്ടിടങ്ങളിലും പരീക്ഷിക്കാവുന്ന വിജയ മാതൃകയാണ് കിളിമാനൂര്‍ ബ്ലോക് പഞ്ചായത്തിന്റേത്.
Adjust Story Font
16