Quantcast

കണ്ണൂര്‍ കൊലപാതകം: ഗവര്‍ണറുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷം

MediaOne Logo

Subin

  • Published:

    19 May 2018 3:51 PM GMT

കണ്ണൂര്‍ കൊലപാതകം: ഗവര്‍ണറുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷം
X

കണ്ണൂര്‍ കൊലപാതകം: ഗവര്‍ണറുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷം

ഗവര്‍ണര്‍ക്ക് പോലും പ്രതകരിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ ക്രമസമാധാന നില എത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുമെന്ന ഗവര്‍ണര്‍ പി സദാശിവത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ക്ക് പോലും പ്രതകരിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ ക്രമസമാധാന നില എത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടാകാം ഗവര്‍ണറുടെ പ്രതികരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ നിലപാടായി വിലയിരുത്തപ്പെടുന്ന പ്രസ്താവനയെ പ്രതിപക്ഷം പിന്തുണക്കുന്നുണ്ട്. സംസ്ഥാനത്ത് ക്രമസമാധാവും ഭരണവും തകര്‍ന്നുവെന്നതിന്റെ തെളിവാണ് ഗവര്‍ണറുടെ പ്രസ്താവനയെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഇക്കാര്യത്തില്‍ ഉപദേശിച്ചാല്‍ പോരെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് കോഴിക്കോട് പറഞ്ഞു.

ഗവര്‍ണറുടെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശമായി കണക്കാക്കേണ്ടെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കും. അണികളെ സമാധാന പാതയിലെത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണം. ഇതായിരുന്നു ഗവര്‍ണര്‍ ഇന്നലെ നടത്തിയ പരാമര്‍ശം.

TAGS :

Next Story