സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്
തേക്കടി കവലയില്‍ അല്‍റബിയെന്ന സുഗന്ധവ്യഞ്ജന സ്ഥാപനം നടത്തുന്ന യാഷിക് കഴിഞ്ഞ ഓഗ്‌സറ്റില്‍ ആറ് ലക്ഷം രൂപയുടെ 1050 കിലോ കുരുമുളകാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വില്‍പ്പന നടത്തിയത്.
ഓണ്‍ലൈന്‍ ആവശ്യക്കാരായെത്തി ലക്ഷങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശികളായ സംഘത്തിലെ ഒരാള്‍ പിടിയില്‍. അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വ്യാപാരിയുടെ പരാതി. സമാനമായ കൂടുതല്‍ തട്ടിപ്പുകള്‍ സംഘം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
കുമളി സ്വദേശിയായ വ്യാപാരി മുഹമ്മദ്ദ് യാഷിക്കാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് വിധേയനായത്. തേക്കടി കവലയില്‍ അല്‍റബിയെന്ന സുഗന്ധവ്യഞ്ജന സ്ഥാപനം നടത്തുന്ന യാഷിക് കഴിഞ്ഞ ഓഗ്‌സറ്റില്‍ ആറ് ലക്ഷം രൂപയുടെ 1050 കിലോ കുരുമുളകാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വില്‍പ്പന നടത്തിയത്. ഊട്ടി മേട്ടുപ്പാളയത്തെ സണ്‍ ട്രേഡേഴ്‌സ് എന്ന വ്യാപാരസ്ഥാപനത്തിനാണ് കുരുമുളക് വില്‍പന നടത്തിയത്. രണ്ട് തവണയായി ഒരു ലക്ഷം രൂപമാത്രമാണ് സണ്‍ ട്രേഡേഴ്‌സ് ഉടമയും തട്ടിപ്പില്‍ പിടിയിലായ മുഹമ്മദ്ദ് യൂനുസ് അലി എന്ന ആള്‍ യാഷിക്കിന് നല്‍കിയത്. പിന്നീട് യാഷിക് മേട്ടുപ്പാളയത്തെത്തി സണ്‍ ട്രേഡേഴ്‌സ് കട അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടമസ്ഥരായ യൂനുസ് അലിയും കൂട്ടാളികളും മുങ്ങിയതായി ഇതേതുടര്‍ന്ന് കണ്ടെത്തി.
എന്റര്‍പ്രൈസസ് എന്ന പേരില്‍ വീണ്ടും യൂനുസ് അലിയും സംഘവും ഓണ്‍ലൈന്‍ തട്ടിപ്പിന് എത്തിയത് അറിഞ്ഞ വ്യാപാരി ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യൂനുസ് അലിക്ക് ഒപ്പമെത്തിയ സതീഷ് എന്നയാള്‍ ഇതിനിടെ മുങ്ങി. കുറ്റം സമ്മതിച്ച പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി. സമാനമായ തട്ടിപ്പ് ഇടുക്കി ജില്ലയില്‍ സംഘം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
Adjust Story Font
16