Quantcast

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം

MediaOne Logo

Khasida

  • Published:

    19 May 2018 7:44 AM GMT

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
X

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം

എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; യു ഡി എഫ് കണ്‍വെന്‍ഷന്‍ 22 ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കൂടുതല്‍ ആവേശം പകര്‍ന്ന് മുന്നണികള്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലേക്ക് കടക്കുന്നു. എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വ്യാഴാഴ്ചയാണ് യുഡിഎഫ് കണ്‍വെന്‍ഷന്‍.

തേരകത്ത് ഗ്രൌണ്ടില്‍ ഇന്ന് വൈകീട്ട് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനോട് കൂടി ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്കെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വിവിധ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. ഇതിനോടകം മന്ത്രിമാരെയടക്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയസദസ്സുകളിലൂടെയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. ചുവരെഴുത്തുകളും സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയുള്ള പരിപാടികളും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പിന്നാക്കം നിന്ന യുഡിഎഫ് ക്യാമ്പും സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. 22 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ പ്രചാരണം ശക്തമാകും. ഗ്രൂപ്പ് പ്രശ്നങ്ങളോ മുന്നണിയിലെ അസ്വാരസ്യങ്ങളോ ഇല്ലാത്തത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴില്‍ മേള സംഘടിപ്പിച്ച് എന്‍ഡിഎ നേതൃത്വം അരങ്ങുണര്‍ത്തിയെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകി. പക്ഷേ ഇതിന് മുന്നേ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് നേട്ടമായി. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സമ്മേളന തീയതി പ്രഖ്യാപിച്ചിട്ടില്ല.

TAGS :

Next Story