Quantcast

കേരളത്തില്‍ പെരുന്നാള്‍ ബുധനാഴ്ച

MediaOne Logo

Alwyn K Jose

  • Published:

    19 May 2018 10:47 AM GMT

കേരളത്തില്‍ പെരുന്നാള്‍ ബുധനാഴ്ച
X

കേരളത്തില്‍ പെരുന്നാള്‍ ബുധനാഴ്ച

മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം വിപി സുഹൈബ് അറിയിച്ചു

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഖാദിമാരും മുസ് ലിം നേതാക്കളും അറിയിച്ചു.

റമദാന്‍ 29 ന് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതനാല്‍ കേരളത്തില്‍ റമദാന്‍ ഈ വര്‍ഷം 30 ദിനങ്ങള്‍ ലഭിക്കും. മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കാന്തപുരം എപിഅബൂബക്കര്‍ മുസ്ലിയാരും അറിയിച്ചു. ദക്ഷിണ കേരളത്തിലും ഈദുല്‍ ഫിത്ര്‍ ബുധനാഴ്ചയാണെന്ന് പാളയം ഇമാം വിവി സുഹൈബ് മൌലവിയും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് മൌലവിയും അറിയിച്ചു. തിങ്കളാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് ഇരുവിഭാഗം മുജാഹിദ് നേതാക്കളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story