പോലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസുകാരന്റെ കയ്യേറ്റ ശ്രമം
പോലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസുകാരന്റെ കയ്യേറ്റ ശ്രമം
തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട പെരുമ്പാവൂര്‍ മോഷണ കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ എടുക്കാനാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
മോഷണ കേസിലെ പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസുകാരന്റെ കയ്യേറ്റ ശ്രമം. പെരുമ്പാവൂര്‍ സ്റ്റേഷനിലെ റൈറ്റര്‍ വേണുഗോപാലാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയത്.
തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട പെരുമ്പാവൂര്‍ മോഷണ കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ എടുക്കാനാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ യാതൊരു പ്രകോപനവും ഇല്ലാതെ സ്റ്റേഷന്‍ റൈറ്റര്‍ വേണുഗോപാല്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുയായിരുന്നു.
സ്റ്റേഷനിലേക്ക് കയറാന്‍ അനുവധിക്കാതെ ഇയാള്‍ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു. പോലീസ് പിടിച്ചെടുത്ത ഒരു വാഹനം ഉടമ മരിച്ചതിനെ തുടര്‍ന്ന് വേണുഗോപാല്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു. ഇത് വാര്‍ത്തയാക്കിയതിലുള്ള വൈരാഗ്യമാണെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം മാധ്യമങ്ങളെ തടയാന്‍ പ്രതികള്‍ സുഹൃത്തുകളും ശ്രമം നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
Adjust Story Font
16