Quantcast

മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എരുമേലിയില്‍ യോഗം

MediaOne Logo

Khasida

  • Published:

    20 May 2018 6:17 PM GMT

മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എരുമേലിയില്‍ യോഗം
X

മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എരുമേലിയില്‍ യോഗം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു യോഗം

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കുടിവെള്ള വിതരണവും ശുചീകരണവുമാണ് പ്രധാന വെല്ലുവിളിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി എ ലത, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി. ഗതാഗത പ്രശ്‌നത്തിനും പാര്‍ക്കിംഗ് ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാനും യോഗത്തില്‍ ധാരണയായി. പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തികള്‍ മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

TAGS :

Next Story