Quantcast

തിരശ്ശീലയ്ക്ക് പിറകിലെ ആശാന്‍

MediaOne Logo

Trainee

  • Published:

    20 May 2018 5:45 PM GMT

തിരശ്ശീലയ്ക്ക് പിറകിലെ ആശാന്‍
X

തിരശ്ശീലയ്ക്ക് പിറകിലെ ആശാന്‍

വിവിധ ജില്ലകളിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത് ഒരു അധ്യാപകന്‍ തന്നെയാകുമ്പോള്‍ മത്സരത്തിന് വൈവിധ്യവും ഏറും.

കുട്ടികള്‍ക്ക് മാത്രമുളളതല്ല കലോത്സവവേദികള്‍. പരിശീലകരുടെയും നിറ സാനിധ്യമാണ് വേദികളില്‍ കാണാന്‍ കഴിയുക. വിവിധ ജില്ലകളിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത് ഒരു അധ്യാപകന്‍ തന്നെയാകുമ്പോള്‍ മത്സരത്തിന് വൈവിധ്യവും ഏറും. പക്ഷേ പരിശീലകന് ഒരിടത്ത് ഇരിക്കാനാകില്ലെന്ന് മാത്രം. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവ വേദിയിലുമെത്തിയിട്ടുണ്ട് അങ്ങനെ ഒരു പരിശീലകന്‍.

പ്രശസ്ത നാടക കലാകാരന്‍ കൊടുമണ്‍ ഗോപാലകൃഷ്ണന്‍. ഈ വര്‍ഷം ഗോപാലകൃഷ്ണന്‍റെ അഞ്ചാമത്തെ ജില്ലാ കലോത്സവമാണിത്. മേക്കപ്പിടാനും അണിയറ ഒരുക്കങ്ങള്‍ക്കും എല്ലാം ഒരാള്‍ തന്നെ. നാല് ജില്ലകളില്‍ നിന്നുളള കുട്ടികള്‍ക്ക് സംസ്ഥാന സ്കൂള്‍ നാടക മത്സരത്തിലേക്ക് എന്‍ട്രി ടിക്കറ്റ് എടുത്ത് നല്‍കിയതിന് ശേഷമാണ് ഗോപാലകൃഷ്ണന്‍റെ കോഴിക്കോട്ടെക്കുളള വരവ്.

ഊണും ഉറക്കവുമില്ലാതെയാണ് ഈ പരിശീലകന്‍റെ ജില്ലകളില്‍ നിന്ന് ജില്ലകളിലേക്കുളള ഓട്ടം. കോഴിക്കോടിന് ശേഷം ഇനി അടുത്ത ജില്ലയിലേക്ക്. കണ്ണൂരിലെത്തുമ്പോള്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടെ മത്സരമായിരിക്കും സംസ്കൃത നാടകത്തില്‍ കാണാനാകുക.

TAGS :

Next Story