Quantcast

സ്വര്‍ണ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്: ഭവാനിപ്പുഴ തീരങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങുന്നു

MediaOne Logo

Khasida

  • Published:

    20 May 2018 11:59 AM GMT

സ്വര്‍ണ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്: ഭവാനിപ്പുഴ തീരങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങുന്നു
X

സ്വര്‍ണ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്: ഭവാനിപ്പുഴ തീരങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങുന്നു

കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടിയ ശേഷം ബംഗ്ലൂരു ആസ്ഥാനമായ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് ഇവിടെ സ്വര്‍ണ പര്യവേക്ഷണവും ആരംഭിച്ചു

സ്വര്‍ണ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ ഭൃംശ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നു. 2005ലാണ് ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പുറത്ത് വന്നത്. കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടിയ ശേഷം ബംഗ്ലൂരു ആസ്ഥാനമായ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് ഇവിടെ സ്വര്‍ണ പര്യവേക്ഷണവും ആരംഭിച്ചു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം 2007ലാണ് ബംഗ്ലൂരു ആസ്ഥാനമായ ഡെക്കാന്‍ ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം അട്ടപ്പാടിയില്‍ സ്വര്‍ണ പര്യവേക്ഷണം നടത്തിയത്. ഈ കമ്പനി ഇവിടെ ഖനനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് വേണ്ടി അപേക്ഷിച്ച് കാത്തിരിക്കുകയാണെന്ന് ഇവര്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലഘട്ടത്തിലാണ് കോര്‍പ്പറേറ്റുകള്‍ അട്ടപ്പാടിയില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതും.

കാറ്റാടി ഭൂമി കുംഭകോണം സംബന്ധിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുനെ ആസ്ഥാനമായ സര്‍ജന്‍ റിയല്‍റ്റേഴ്സ് എന്ന കമ്പനി ഭൂപരിധി നിയമവും ആദിവാസി ഭൂനിയമവും ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്കെതിരെ നടപടിക്കും ശിപാര്‍ശ ചെയ്തു. സര്‍വേ നമ്പരുകളിലുള്ളതിലും നാല്‍പതേക്കര്‍ കൂടുതല്‍ ഭൂമിയുടെ രേഖകള്‍ ഇവരുടെ കൈവശമുള്ളതായും കണ്ടെത്തി. ഇവര്‍ക്കെതിരെ മിച്ചഭൂമി നിയമപ്രകാരവും ആദിവാസി ഭൂനിയമപ്രകാരവും നടപടിക്ക് ശിപാര്‍ശ ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല. കാറ്റാടി സ്ഥാപിക്കാന്‍ കേവലം 62 ഏക്കര്‍ ഭൂമിമാത്രമാണ് ഇവര്‍ വിറ്റത്. നാനൂറേക്കറോളം ഭൂമിയാണ് ഇവരുടെ പക്കലുള്ളത്.

ആദിവാസികളുടെ ഭൂമി കയ്യേറിയ കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഇരു സര്‍ക്കാരുകളും നടപടിയെടുത്തില്ല. വരണ്ടതും കൃഷിയോഗ്യമല്ലാത്തതുമായി നൂറു കണക്കിനേക്കര്‍ ഭൂമി കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടിയത് ഭാവിയില്‍ ലഭിച്ചേക്കാവുന്ന ഖനനാനുമതി മുന്‍കൂട്ടിക്കണ്ടാണെന്ന് വ്യക്തം.

TAGS :

Next Story