കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലേക്ക് ടെക്കികളുടെ പ്രതിഷേധ മാര്‍ച്ച്
കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലേക്ക് ടെക്കികളുടെ പ്രതിഷേധ മാര്‍ച്ച്
കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
തിരുവനന്തപുരം കഴക്കൂട്ടം റയില്‍വേ സ്റ്റേഷനിലേക്ക് ഐ ടി ജീവനക്കാരുടെ പ്രതിഷേധ മാര്‍ച്ച്. കഴക്കൂട്ടത്ത് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേന്ദ്ര റയില്‍ മന്ത്രിയെ ബന്ധപ്പെട്ട് പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മാര്‍ച്ചില്‍ സംസാരിച്ച മേയര്‍ അറിയിച്ചു.
ടെക്നോപാര്‍ക്കിലെ അമ്പതിനായിരത്തിലധികം വരുന്ന ഐ ടി ജീവനക്കാരില്‍ നല്ലൊരു ശതമാനം പേര്‍ ആശ്രയിക്കുന്ന റയില്‍വേസ്റ്റേഷനാണ് കഴക്കൂട്ടം. എന്നാല്‍ വിരലിലെണ്ണാവുന്ന തീവണ്ടികള്‍ക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
കഴക്കൂട്ടത്തെ യാത്രാ ക്ലേശങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ നേരത്തെ സെല്‍ഫി വിഡിയോ കാന്പയിനും ഹാഷ്ടാഗ് കാമ്പയിനും നടത്തിയിട്ടുണ്ട്.
Adjust Story Font
16