വിവാദ യോഗ കേന്ദ്രം മുഖ്യ നടത്തിപ്പുകാരന്‍ മനോജ് ഒളിവില്‍
വിവാദ യോഗ കേന്ദ്രം മുഖ്യ നടത്തിപ്പുകാരന്‍ മനോജ് ഒളിവില്‍
മീഡിയവണ്‍ വാര്‍ത്ത പുറത്തുവന്ന ഞായറാഴ്ച മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് മനോജ് പൊലീസിനെ വെട്ടിച്ച് കഴിയുകയാണ്.
തൃപ്പുണിത്തുറയിലെ വിവാദ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിലെ മുഖ്യ പ്രതിയായ നടത്തിപ്പുകാരന്‍ മനോജ് ഒളിവില്‍. മീഡിയവണ്‍ വാര്‍ത്ത പുറത്തുവന്ന ഞായറാഴ്ച മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് മനോജ് പൊലീസിനെ വെട്ടിച്ച് കഴിയുകയാണ്.
തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹത്തിന്റെയും മതം മാറ്റത്തിന്റെയും പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷം രാത്രി വൈകി പൊലീസ് അന്വേഷണത്തിനായി യോഗ കേന്ദ്രത്തിലെത്തിയിരുന്നു. ഇത് മനസിലാക്കി അന്ന് തന്നെ മുങ്ങിയ മനോജ് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
കഴിഞ്ഞദിവസം പകല്‍ മുഴുവന്‍ യോഗാ കേന്ദ്രത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തിലും ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ മനോജ് എവിടെയാണെന്നത് സംബന്ധിച്ച് ഒരുവിവരവും പൊലീസിന് ലഭിച്ചില്ല. മനോജിനെക്കുറിച്ച് നേരത്തെയും പൊലീസിന് പരാതികള്‍ ലഭിച്ചിരുന്നു. ആലപ്പുഴ സ്വദേശിയായ ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസിലെ മറ്റ് നാല് പ്രതികളും ഒളിവില്‍ കഴിയുകയാണ്.
Adjust Story Font
16