Quantcast

എസ്എസ്എല്‍സി 96.59 വിജയശതമാനം

MediaOne Logo

admin

  • Published:

    20 May 2018 6:54 PM GMT

എസ്എസ്എല്‍സി 96.59 വിജയശതമാനം
X

എസ്എസ്എല്‍സി 96.59 വിജയശതമാനം

വിജയ ശതമാനത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു. 96.59 ശതമാനം പേര്‍ വിജയിച്ചു. വിജയ ശതമാനത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 22879 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

473803 പേരില്‍ 457654 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 1.98 ശതമാനത്തിന്റെ കുറവാണ് ഇത്തവണത്തെ പരീക്ഷഫലത്തില്‍ ഉണ്ടായിരിക്കുന്നത്. 98.57 ശതമാനം പേരാണ് കഴിഞ്ഞ തവണ വിജയിച്ചത്.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 22879 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതലുള്ളത്. മലപ്പുറത്ത് 3555 പേര്‍ ഫുള്‍ എ പ്ലസ് നേടി. 100 ശതമാനം വിജയം നേടിയ 1207 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 377 ഗവണ്‍മെന്റ് സ്കൂളുകളും 522 എയ്ഡഡ് സ്കൂളുകളും 308 അണ്‍ എയ്ഡഡ് സ്കൂളുകളുമാണുള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ച ജില്ല പത്തനംതിട്ടയാണ്. വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയും. ഏറ്റവും കുറവ് പേര്‍ വിജയിച്ച ജില്ലയും വിദ്യാഭ്യാസ ജില്ലയും വയനാടാണ്. സേ പരീക്ഷ അടുത്ത മാസം 23 മുതല്‍ 27 വരെ നടക്കുമെന്ന് ഡിപിഐ അറിയിച്ചു. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി എന്നിവയുടെ പരീക്ഷ ഫലം കൂടി ഇതോടൊപ്പം പ്രഖ്യാപിച്ചു.

TAGS :

Next Story