Quantcast

തമിഴ്നാട്ടില്‍ മണല്‍ ഖനനം നിരോധിച്ചു

MediaOne Logo

Jaisy

  • Published:

    20 May 2018 6:40 AM

തമിഴ്നാട്ടില്‍ മണല്‍ ഖനനം നിരോധിച്ചു
X

തമിഴ്നാട്ടില്‍ മണല്‍ ഖനനം നിരോധിച്ചു

പുതിയ ഖനന സ്ഥലങ്ങള്‍ അനുവദിയ്ക്കരുതെന്നും കോടതി ഉത്തരവിട്ടു

തമിഴ്നാട്ടില്‍ മണല്‍ ഖനനം നിരോധിച്ച് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെ ഉത്തരവ്. ആറുമാസത്തിനുള്ളില്‍ നിരോധം നടപ്പാക്കണം. പുതിയ ഖനന സ്ഥലങ്ങള്‍ അനുവദിയ്ക്കരുതെന്നും കോടതി ഉത്തരവിട്ടു. മണല്‍ ഖനനം കാരണം ജലസമ്പത്ത് ഇല്ലാതാവുന്നുവെന്നു കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് വിധി. പുതുതലമുറയുടെ നന്മയെ കരുതിയാണ് ഉത്തരവെന്നും ഇറക്കുമതി ചെയ്യുന്ന മണല്‍ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തണമെന്നും കോടതി പറഞ്ഞു.

TAGS :

Next Story