കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാരുടെ നിസഹകരണ സമരം
നഴ്‌സുമാര്‍ രക്തം ശേഖരിക്കാത്തത് ജോലിയെ ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ്‌സര്‍ജന്‍മാര്‍ നിസഹകരണ സമരം ആരംഭിച്ചു. നഴ്‌സുമാര്‍ രക്തം ശേഖരിക്കാത്തത് ജോലിയെ ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. അതേസമയം അത്യാഹിത വിഭാഗവും ഐസിയുവും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രോഗികളില്‍ നിന്നും രക്തം ശേഖരിക്കുന്നത് നഴ്‌സുമാരാണെങ്കിലും പഠനത്തിന്റെ ഭാഗമായി ഹൗസ് സര്‍ജന്‍മാരും ഈ ജോലി ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി നഴ്‌സുമാര്‍ ഈ ജോലി ചെയ്യാതായതോടെയാണ് ഇതിനെതിരെ ഹൗസര്‍ജന്‍മാര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
രോഗികളുടെ എണ്ണം കൂടുതലായതോടെ രക്തം ശേഖരിക്കാന്‍ ഇവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഇത് രോഗികളേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
മറ്റ് ആശുപത്രികളില്‍ ഉള്ളതുപോലെ ബ്ലീഡര്‍ തസ്തികയില്‍ ജീവനക്കാര്‍ പ്രശ്‌നം വഷളാക്കുന്നു. ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് നിസഹകരണം തുടരാനാണ് ഇവരുടെ തീരുമാനം.
Adjust Story Font
16