റോഡില്‍ ഈ അടയാളങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കൂ
റോഡില്‍ ഈ അടയാളങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കൂ
വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍മ്മിപ്പിക്കുന്നതാണ് റോഡില്‍ മഞ്ഞനിറത്തിന്റെ പശ്ചാത്തലത്തില്‍ രക്തത്തിന്റെ നിറം കൊണ്ട് വരച്ച ഈ ബ്ലാക്ക് സ്പോട്ടുകള്‍
വാഹനമോടിക്കുമ്പോള്‍ റോഡപകടങ്ങളില്‍ മരിച്ചവരെ കുറിച്ച് ആലോചിക്കാറുണ്ടോ. റോഡിലെ ട്രാഫിക് ബോര്‍ഡുകളില്‍ തെളിയുന്ന മരണത്തിന്റെ കണക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. ഉണ്ടാകില്ല. എന്നാല്‍ കോഴിക്കോട് നഗരത്തിലൂടെ വാഹനമോടിക്കുന്ന ഏതൊരാളും റോഡ് അപകടങ്ങള്‍ കാരണമുണ്ടായ മരണത്തെകുറിച്ച് ഒരിക്കലെങ്കിലും ഓര്‍ക്കും.
റോഡിന് നടുവില്‍ കാണുന്ന ഈ അടയാളങ്ങള്‍ തന്നെയാണ് അതിന് കാരണം. കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ ഇത്തരമൊരു അടയാളം കണ്ടിട്ടുണ്ടെങ്കില്‍ ഒന്നുറപ്പ്. ഇവിടെ ഒരു അപകടം നടന്നിട്ടുണ്ട്. ആ അപകടത്തില്‍ ഒരു മരണവും. വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍മ്മിപ്പിക്കുന്നതാണ് റോഡില്‍ മഞ്ഞനിറത്തിന്റെ പശ്ചാത്തലത്തില്‍ രക്തത്തിന്റെ നിറം കൊണ്ട് വരച്ച ഈ ബ്ലാക്ക് സ്പോട്ടുകള്‍. അപകടത്തില്‍ ചോരയൊഴുകിയ സ്ഥലത്തെ ഈ അടയാളങ്ങള്‍ കാണുമ്പോള്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കുമെന്ന വിശ്വാസത്തിലാണ് പദ്ധതി .
2017ല്‍ കോഴിക്കോട് നഗരത്തില്‍ 168 വാഹനാപകടങ്ങളില്‍ മരിച്ചത് 184 പേര്‍. 108 പേര്‍ ഇരു ചക്രവാഹനത്തിലെ യാത്രികര്‍. 53 കാല്‍നടയാത്രക്കാര്‍. ജനുവരി 22ന് തുടങ്ങിയ പദ്ധതിയില്‍ ഇതിനകം 110 ബ്ലാക്ക് സ്പോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞു. തൊണ്ടയാട് പന്തീരങ്കാവ് ബൈപ്പാസില്‍ മാത്രം 12ലധികം അടയാളങ്ങള്‍ കാണാം. ഇനിയുമൊരു അപകടമരണമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഫലം കാണുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
Adjust Story Font
16