യോഗ്യതയുണ്ടായിട്ടും ജോലി കിട്ടാതെ അട്ടപ്പാടിയിലെ ആദിവാസികള്‍
മതിയായ യോഗ്യതയുണ്ടായിട്ടും അര്‍ഹമായ അവസരം ലഭിക്കാതെ, തുച്ഛ വേതനത്തിനുള്ള ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്ന ആദിവാസികളില്‍ ഒരാളാണ് അട്ടപ്പാടി കോട്ടത്തറ സ്വദേശി ശ്രീദേവി.
മതിയായ യോഗ്യതയുണ്ടായിട്ടും അര്‍ഹമായ അവസരം ലഭിക്കാതെ, തുച്ഛ വേതനത്തിനുള്ള ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്ന ആദിവാസികളില്‍ ഒരാളാണ് അട്ടപ്പാടി കോട്ടത്തറ സ്വദേശി ശ്രീദേവി. യോഗ്യത മാത്രം പോര, പരിചയവും വേണമെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ സ്കൂളുകളിലെ താല്‍ക്കാലിക നിയമനങ്ങളില്‍ പോലും ഇവരെ തഴയുന്നത്.
മില്‍മയുടെ അട്ടപ്പാടിയിലെ വാര്‍ഡ് തല പ്രവര്‍ത്തകയാണ് ശ്രീദേവി. മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് മൂന്ന് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചു. കോട്ടത്തറിയിലെ ഒരു താല്‍ക്കാലിക ഷെഡിലാണ് മക്കളുമൊത്തുള്ള താമസം. എസ്എസ്എല്‍സിയാണ് ശ്രീദേവി ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാന യോഗ്യത. 7000 രൂപയാണ് മാസ വേതനം. ഹൈസ്കൂള്‍ അധ്യാപികയാകാനുള്ള യോഗ്യതയുണ്ടായിട്ടും ഈ ആദിവാസി സ്ത്രീ പിന്നെ എന്തുകൊണ്ട് ഈ ജോലി ചെയ്യുന്നു?
അട്ടപ്പാടിയില്‍ ഇത്തരത്തില്‍ ഉന്നത യോഗ്യതയുണ്ടായിട്ടും അര്‍ഹമായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാത്ത അനേകരില്‍ ഒരാള്‍ മാത്രമാണ് ശ്രീദേവി. അകാലത്തില്‍ വിധവയാകേണ്ടി വന്ന, മൂന്ന് മക്കളുടെ അമ്മയായ ഈ സ്ത്രീക്ക് അര്‍ഹതപ്പെട്ട അവസരം നിഷേധിക്കപ്പെടുമ്പോള്‍ വഴിമുട്ടുന്നത് ഒരു ആദിവാസി കുടുംബത്തിന്‍റെ അതിജീവനം തന്നെയാണ്.
Adjust Story Font
16