ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: റവന്യൂ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: റവന്യൂ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
താലൂക്ക് ഓഫീസിലെ ഫയലുകളാണ് ഡിആര്‍ ടെക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് റവന്യൂ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് റവന്യൂ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥനെ വകുപ്പില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സര്‍വേ ഓഫീസിലെ ക്രിസ്തുദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥന്‍ പ്രസന്നനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും.
താലൂക്ക് ഓഫീസിലെ ഫയലുകളാണ് ഡിആര്‍ ടെക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് റവന്യൂ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. റീസര്‍വെ സംബന്ധിച്ച 45 ഓളം ഫയലുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. സര്‍വേ വകുപ്പില്‍ നിന്ന് വിരമിച്ച പ്രസന്നന്‍, നെടുങ്കണ്ടത്ത് ജോലി ചെയ്യുന്ന സര്‍വെയര്‍ ക്രിസ്തുദാസ് എന്നിവരാണ് സ്വകാര്യ സ്ഥാപനത്തില്‍ ഫയല്‍ പരിശോധിച്ചിരുന്നത്.
ഇടനിലക്കാര്‍ വഴി പരാതിക്കാരെ നേരിട്ട് കണ്ട് പണം വാങ്ങി നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു പതിവ്. ഏതൊക്കെ സര്‍വെയര്‍മാര്‍ ഏതൊക്കെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫയലുകള്‍ മാറ്റിയിട്ടുണ്ടെന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് റവന്യൂ വിജിലന്‍സ് അറിയിച്ചു.
Adjust Story Font
16