Quantcast

ലഗേജ് മോഷണം: ഖത്തര്‍ എയര്‍വേയ്‌സ് പ്രവാസിക്ക് നഷ്ടപരിഹാരം നല്‍കി

MediaOne Logo

Subin

  • Published:

    20 May 2018 4:21 PM GMT

ലഗേജ് മോഷണം: ഖത്തര്‍ എയര്‍വേയ്‌സ് പ്രവാസിക്ക് നഷ്ടപരിഹാരം നല്‍കി
X

ലഗേജ് മോഷണം: ഖത്തര്‍ എയര്‍വേയ്‌സ് പ്രവാസിക്ക് നഷ്ടപരിഹാരം നല്‍കി

വിമാനത്താവളത്തില്‍ നിന്ന് ലഗേജുമായി പുറത്തിറങ്ങിയാല്‍ തന്നെ വിമാനകമ്പനിക്ക് നിയമപരമായി ഉത്തരവാദിത്വമില്ലാതിരിക്കെയാണ് അനീസിന് ഖത്തര്‍ എയര്‍വേയ്‌സ് നഷ്ടപരിഹാരം നല്‍കിയതെന്നതും ശ്രദ്ധേയമാണ്

വിമാന യാത്രയ്ക്കിടെ ലഗേജില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ വസ്തുക്കള്‍ നഷ്ടമായ പ്രവാസിക്ക് നഷ്ടപരിഹാരം നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്. കോഴിക്കോട് സ്വദേശി അനീസിനാണ് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. സമാന രീതിയില്‍ മോഷണത്തിന് ഇരയായവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ മറുപടി പോലും നല്‍കാത്തപ്പോഴാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നടപടി.

കഴിഞ്ഞ മാസം 24 ന് അമേരിക്കയിലെ സാന്‍ജുവാനില്‍ നിന്നായിരുന്നു ഡോ അനീസ് കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴായിരുന്നു രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കള്‍ നഷ്ടമായതായി കണ്ടെത്തിയത്. ഇക്കാര്യം മീഡിയ വണ്‍ റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഡോ അനീസ് ഖത്തര്‍ എയര്‍വേയ്‌സിനും വിമാനത്താവളത്തിലെ കസ്റ്റംസിനും പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിശദമായ പരിശോധന നടത്തിയെങ്കിലും മോഷണം നടന്നത് എവിടെ വെച്ചാണെന്ന് കണ്ടെത്താനായില്ല. എന്നാല്‍ ലഗേജിന്റെ സുരക്ഷിത്വത്വം ഖത്തര്‍ എയര്‍വേയ്‌സിനായതിനാല്‍ നഷ്ടപരിഹാരം അനുവദിക്കുകയായിരുന്നു.

ഇത്തരത്തില്‍ ലഗേജ് മോഷണത്തിന് ഇരയായവര്‍ക്ക് എയര്‍ ഇന്ത്യ നഷ്ടപരിഹാരം അനുവദിക്കാത്തതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ലഗേജുമായി പുറത്തിറങ്ങിയാല്‍ തന്നെ വിമാനകമ്പനിക്ക് നിയമപരമായി ഉത്തരവാദിത്വമില്ലാതിരിക്കെയാണ് അനീസിന് ഖത്തര്‍ എയര്‍വേയ്‌സ് നഷ്ടപരിഹാരം നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story