Quantcast

മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ല; വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും: മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    21 May 2018 5:25 PM GMT

മന്ത്രിസഭാ തീരുമാനങ്ങളില്‍ ഉത്തരവായ ശേഷം മാത്രം രേഖകള്‍ നല്‍കിയാല്‍ മതിയെന്നാണ് വിവരാവകാശ നിയമത്തിലെ വ്യവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ഉത്തരവായ ശേഷം മാത്രം രേഖകള്‍ നല്‍കിയാല്‍ മതിയെന്നാണ് വിവരാവകാശ നിയമത്തിലെ വ്യവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവരങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. തീരുമാനങ്ങളുടെ ഉത്തരവുകള്‍ 48 മണിക്കൂറിനകം പുറത്തിറങ്ങും. ഇത് വെബ്സൈറ്റില്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

TAGS :

Next Story