സുശീല ഭട്ടിനെ മാറ്റിയത് വനം വകുപ്പിന്റെ കേസുകളെ ബാധിക്കില്ല: കെ രാജു
സുശീല ഭട്ടിനെ മാറ്റിയത് വനം വകുപ്പിന്റെ കേസുകളെ ബാധിക്കില്ല: കെ രാജു
വനം കൈയ്യേറ്റത്തിനും പാട്ടക്കരാര്‍ ലംഘനത്തിനും എതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി
സുശീല ഭട്ടിനെ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വനം വകുപ്പിന്റെ കേസുകളെ ഒരു കാരണവശാലും ബാധിക്കില്ലെന്ന് വനം മന്ത്രി കെ രാജു. വനം കൈയ്യേറ്റത്തിനും പാട്ടക്കരാര്‍ ലംഘനത്തിനും എതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ടാല്‍ ശബരിമല വികസനത്തിന് വന ഭൂമി വിട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഗവണമെന്റിന്റെ സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനത്തുനിന്ന് സുശീല ഭട്ടിനെ മാറ്റിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വനം മാഫിയകളുടെ ഇടപെടല്‍ മൂലമാണ് മാറ്റമെന്നും ആരോപണം ഉയര്‍ന്നു. ആരോപണങ്ങള്‍ നിഷേധിച്ച വനം മന്ത്രി കെ രാജു കേസുകള്‍ കൈകാര്യം ചെയ്യാന്‍ മികച്ച അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്നും മീഡിയവണിനോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ശബരിമല വികസനത്തിന് വന ഭൂമി വിട്ട് നല്‍കും. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിന് പ്രഥമ പഗിഗണന നല്‍കും. ആതിരപ്പള്ളി പദ്ധതി നടപ്പാക്കേണ്ട എന്ന സിപിഐയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16