Quantcast

പീഡിപ്പിച്ചത് സിപിഎം കൌണ്‍സിലറും സംഘവുമെന്ന് യുവതി, തൃശൂരില്‍ പോയാല്‍ ഞങ്ങളെ കൊല്ലും

MediaOne Logo

Damodaran

  • Published:

    21 May 2018 6:31 AM GMT

പീഡിപ്പിച്ചത് സിപിഎം കൌണ്‍സിലറും സംഘവുമെന്ന് യുവതി, തൃശൂരില്‍ പോയാല്‍ ഞങ്ങളെ കൊല്ലും
X

പീഡിപ്പിച്ചത് സിപിഎം കൌണ്‍സിലറും സംഘവുമെന്ന് യുവതി, തൃശൂരില്‍ പോയാല്‍ ഞങ്ങളെ കൊല്ലും

പീഡിപ്പിച്ചത് ജയന്തന്‍, ജനീഷ്, ബിനു, ഷിബു എന്നിവര്‍. തൃശൂരില്‍ പോയിട്ട് മൂന്നു മാസമായി

സിപിഎം പ്രാദേശിക നേതാവുള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി തൃശൂര്‍ സ്വദേശിനി രംഗത്ത്. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതി ആരോപിച്ചു. സമ്മര്‍ദ്ദം മൂലം പരാതി പിന്‍വലിക്കേണ്ടി വന്നുവെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2014 ല്‍ സിപിഎം വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെ നാല് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിന്റെ അസുഖവിവരം പറ‍ഞ്ഞ് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം 2016 ആഗസ്റ്റ് 14നാണ് പരാതി നല്‍കിയത്. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ക്രൂരമായ അനുഭവമാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു. പേരാമംഗലം സിഐക്കെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്.

മാനസിക പീഡനം സഹിക്കാനാകാത്തതിനാല്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മജിസ്ട്രേറ്റിന് മുന്പില്‍ മൊഴി നല്‍കാന്‍ പോയപ്പോഴും സമ്മര്‍ദ്ദം തുടര്‍ന്നു.

കേസ് പിന്‍വലിച്ചിട്ടും ആരോപണ വിധേയര്‍ ഭീഷണി തുടരുകയാണെന്ന് യുവതി പറ‍ഞ്ഞു. മൂന്ന് മാസമായി വീട്ടില്‍ പോകാന്‍ കഴിയുന്നില്ല..

ഡബിംഗ് താരം ഭാഗ്യലക്ഷ്മിക്കും അവതാരക പാര്‍വതിക്കും ഒപ്പമെത്തിയാണ് യുവതിയും ഭര്‍ത്താവും വെളിപ്പെടുത്തല്‍ നടത്തിയത്.

TAGS :

Next Story