കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം
കുപ്പംകുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങുന്നത്.
കണ്ണൂരിലെ സി.പി.എം ശക്തികേന്ദ്രത്തില്‍ സര്‍ക്കാരിനെതിരെ നാട്ടുകാര്‍ സമരത്തിലേക്ക്. തളിപ്പറമ്പ് കീഴാറ്റൂരിലാണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി നെല്‍വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ട്ടി അംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്. സമരം ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുളള ഗൂഢനീക്കമെന്നാണ് സിപിഎം വാദം.
കുപ്പംകുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങുന്നത്. എട്ട് മാസം മുന്‍പ് അന്തിമ സര്‍വ്വെ പൂര്‍ത്തിയാക്കി ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അറുപത് മീറ്റര്‍ വീതിയില്‍ നാല് വരിപ്പാത വരുന്നതോടെ ഈ ഗ്രാമം ഇല്ലാതാവും. 250 ഏക്കറോളം നെല്‍പ്പാടവും ഇതിനൊപ്പം അപ്രത്യക്ഷമാകും.
പദ്ധതിക്കെതിരെ സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍കമ്മറ്റിയുടെ കീഴിലുളള മൂന്ന് ബ്രാഞ്ച് കമ്മറ്റികള്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. 2016 ഒക്ടോബര്‍ 27ന് വിളിച്ച് ചേര്‍ത്ത സംയുക്ത ബ്രാഞ്ച് കമ്മറ്റികളുടെ യോഗത്തില്‍പ്രതിഷേധത്തില്‍നിന്ന് പിന്മാറണമെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.എന്നാല്‍ ഈ നിര്‍ദ്ദേശം നാട്ടുകാര്‍ തളളിക്കളയുകയായിരുന്നു. പാര്‍ട്ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെടെ രൂപീകരിച്ച വയല്‍ക്കിളികള്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇന്ന് പുതല്‍വയല്‍ക്കരയില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുളളത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ചിലരുടെ ഗൂഢനീക്കമാണ് സമരത്തിന് പിന്നിലെന്നാണ് സമരത്തോടുളള സി.പി.എമ്മിന്റെ നിലപാട്.
Adjust Story Font
16