ജിഷ കൊലപാതകം: അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് കോടതി
ജിഷ കൊലപാതകം: അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് കോടതി
ജിഷയുടെ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ തല്‍ക്കാലം ഇടപെടാനാകില്ലെന്ന് ഹൈക്കോടതി.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമ സമ്മര്‍ദ്ദത്തിന് അകപ്പെടരുതെന്നും കോടതി ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം ഫലപ്രദമായി നടക്കുകയാണെന്നും നിര്‍ണായക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല ഇന്ന് ഉച്ചവരെയുള്ള അന്വേഷണ വിവരങ്ങള്‍ ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കേസില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ എം ഷഫീഖ്, കെ രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ ടി ബി മിനി സമര്‍പ്പിച്ച ഹരജിയാണ് പരിഗണിച്ചത്.
കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കാണിച്ച് നിയമവിദ്യാര്‍ഥിയായ അജീഷ് സമര്‍പ്പിച്ച ഹരജിയും കോടതി പരിഗണിച്ചു. ഹരജികള്‍ ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
Adjust Story Font
16