Quantcast

തര്‍ക്കിച്ച് ഐക്യം ദുര്‍ബലപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ

MediaOne Logo

admin

  • Published:

    21 May 2018 4:06 AM GMT

തര്‍ക്കിച്ച് ഐക്യം ദുര്‍ബലപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ
X

തര്‍ക്കിച്ച് ഐക്യം ദുര്‍ബലപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കൂടുതല്‍ തര്‍ക്കിച്ച് പാര്‍ട്ടി ഐക്യം ദുര്‍ബലപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ.

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കൂടുതല്‍ തര്‍ക്കിച്ച് പാര്‍ട്ടി ഐക്യം ദുര്‍ബലപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ.

ജില്ലാതല വിലയിരുത്തലിന് ശേഷം ജൂണ്‍ 4, 5 തീയതികളില്‍ നിര്‍വാഹക സമിതി ചേര്‍ന്ന് വിശദമായ ചര്‍ച്ച നടത്താനാണ് തീരുമാനം. മദ്യ നയം തിരിച്ചടിയായില്ലെന്നും പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം സംബന്ധിച്ച കോണ്‍ഗ്രസല്‍ തര്‍ക്കം തുടങ്ങിയിരുന്നു. ഇന്നു ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി ഇത് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിര്‍വാഹക സമിതിക്കുമുമ്പെ ചര്‍ച്ച നടത്തിയ മുതിര്‍ന്ന നേതാക്കള്‍ രൂക്ഷമായ തര്‍ക്കത്തിലേക്ക് പോകേണ്ടെന്ന ധാരണയിലെത്തി. വിശദമായ ചര്‍ച്ച പിന്നീട് നടത്താനാണ് നിര്‍വാഹക സമിതി തീരുമാനിച്ചത്. മദ്യ നയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും സുധീരന്‍ കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിശദമായ ചര്‍ച്ച നടന്നില്ല. പ്രതിപക്ഷ നേതാവിനെ ഉടന്‍ തീരുമാനിക്കും

TAGS :

Next Story