കറുകുറ്റി - കരുനാഗപ്പള്ളി ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേക്ക് വീഴ്ചപറ്റിയെന്ന്
കറുകുറ്റി - കരുനാഗപ്പള്ളി ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേക്ക് വീഴ്ചപറ്റിയെന്ന്
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തി.
കറുകുറ്റി - കരുനാഗപ്പള്ളി ട്രെയിന്‍ അപകടങ്ങളില്‍ റെയില്‍വേക്ക് വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.
കറുകുറ്റി - കരുനാഗപ്പള്ളി ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസും പൊതുഗതാഗത സംരക്ഷണ സമിതിയും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ തെളിവെടുപ്പ്. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍ പാതകളിലെ വിള്ളലുകളെ കുറിച്ചും അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട അറ്റകുറ്റപണികളെ കുറിച്ചും ഡിവിഷണല്‍ എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ റെയില്‍വെ വീഴ്ച വരുത്തിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. അറ്റകുറ്റപണികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയതിനെ കുറിച്ചും അപകടങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കിയ അറ്റകുറ്റപണികളെ കുറിച്ചും റെയില്‍വേ കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് റെയില്‍വേയുടെ നിലപാട്. റെയില്‍വേയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പൊതുജനങ്ങളില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കും.
Adjust Story Font
16